ADVERTISEMENT

ന്യൂഡൽഹി ∙ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗം സംബന്ധിച്ച മാർഗരേഖ പരിഷ്കരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ കഴിക്കുന്നവർക്കു പുറമേ, കൂടുതൽ പേർക്ക് ഇതു പ്രതിരോധ മരുന്നായി നൽകാൻ നിർദേശിച്ചു. ഫലപ്രാപ്തി സംബന്ധിച്ച സംശയത്തെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേത് ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് മരുന്നു പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ ശേഷമാണു മാർഗരേഖ പരിഷ്കരിച്ചത്.

കോവിഡിനെ പ്രതിരോധിക്കുന്നതിൽ മരുന്നു ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇതു കഴിക്കാവൂ. അതേസമയം, ഇതു കഴിച്ചതു കൊണ്ടു മാത്രം കോവിഡിൽ നിന്നു പൂർണ സുരക്ഷ ലഭിക്കില്ല. ചില പ്രത്യേക സന്ദർഭങ്ങളിൽ വിപരീതഫലം ഉണ്ടാകാമെന്ന മുന്നറിയിപ്പുമുണ്ട്.

∙ കഴിക്കാം: കോവിഡ് പ്രതിരോധരംഗത്തുള്ള ആരോഗ്യപ്രവർത്തകർ, കോവിഡ് ഇതര ആശുപത്രിയിലും ചികിത്സാ ബ്ലോക്കിലും പ്രവർത്തിക്കുന്ന രോഗലക്ഷണമില്ലാത്തവർ, കർശന നിയന്ത്രണ മേഖലയിൽ പ്രവർത്തിക്കുന്ന പൊലീസുകാരടക്കം ഫീൽഡ് ജീവനക്കാർ, കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ രോഗലക്ഷണമില്ലാത്തവർ.

∙ കഴിക്കരുത്: കാഴ്ച പ്രശ്നം, അലർജി, ഹൃദ്രോഗം എന്നിവയുള്ളവർ, ജി6പിഡി എൻസൈം കുറവു മൂലം ചുവന്ന രക്താണുക്കൾ നശിക്കുന്നവർ, 15 വയസ്സിനു താഴെയുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്നവർ.

English Summary: Hydroxychloroquine usage guideline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com