ADVERTISEMENT

ന്യൂഡൽഹി ∙ മനുഷ്യരിൽ നടത്തിയ പ്രഥമ പരീക്ഷണത്തിൽ കോവിഡ് വാക്സിൻ സുരക്ഷിതമെന്നു റിപ്പോർട്ട്. ആഡ്5–എൻകോവ് വാക്സിൻ പരീക്ഷണത്തിനു വിധേയരായവർ അതിവേഗം രോഗപ്രതിരോധ ശേഷി നേടിയതായും പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാൻസെറ്റി’ലെ ലേഖനത്തിലുണ്ട്.

ചൈനയിലെ ജിയാങ്സു പ്രോവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ പ്രഫസർ ഫെങ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിലെ 18– 60 പ്രായമുള്ള 108 പേർക്കാണു വാക്സിൻ നൽകിയത്. ഇവരിൽ സാർസ് കോവ്–2 വൈറസിനെതിരായ ആന്റിബോഡി സൃഷ്ടിക്കപ്പെട്ടു.

വാക്സിൻ പാർശ്വഫലങ്ങൾ സൃഷ്ടിക്കുമോ എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പഠനത്തിലുണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ 28 ദിവസത്തിനുള്ളിലാണ് ആശാവഹമായ ഫലം കണ്ടതെന്നും 6 മാസത്തിനുള്ളിൽ അന്തിമഫലം ലഭിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

English Summary: Corona vaccine test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com