ADVERTISEMENT

ന്യൂഡൽഹി ∙ അൽഖായിദ ബന്ധമാരോപിച്ച് അമേരിക്ക നാടുകടത്തിയ തെലങ്കാന സ്വദേശി ഇബ്രാഹിം സുബൈർ മുഹമ്മദ് അമൃത്‍സറിൽ ക്വാറന്റീനിൽ. 2001 മുതൽ അമേരിക്കയിൽ താമസിക്കുന്ന ഇയാൾക്ക് അൽഖായിദ നേതാവ് അൻവർ അൽ അവ്‍ലാക്കിയുമായി ബന്ധമുണ്ടെന്നും അൻവറിന് ഇബ്രാഹിമും സഹോദരനും സാമ്പത്തിക സഹായം നൽകാറുണ്ടെന്നുമാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യയിലേക്കു വന്ന പ്രത്യേക വിമാനത്തിലാണ് നാടുകടത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾക്ക് ഭീകരസംഘടനയുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

English Summary: Telangana native deported from USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com