ADVERTISEMENT

ന്യൂഡൽഹി ∙ കൈകൾ വൃത്തിയാക്കുന്ന സാനിറ്റൈസർ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലെയും അഗ്നിശമന വിഭാഗം ഇതിനെതിരേ ബോധവൽക്കരണം തുടങ്ങി. ഹൈദരാബാദിനടുത്ത് മിയാപൂരിൽ 5000 ലീറ്റർ സാനിറ്റൈസറുമായി പോയ ട്രക്കിനു തീപിടിച്ചിരുന്നു. സാനിറ്റൈസർ കുപ്പി ചോർന്നതാണു കാരണം. 

ഹരിയാനയിലെ റിവാഡിയിൽ സാനിറ്റൈസർ ഉപയോഗിച്ച ശേഷം ഗ്യാസ് അടുപ്പിന് അരികെ നിന്നയാളെ 35% പൊള്ളലേറ്റ നിലയിൽ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം കാർ ഓടുന്നതിനിടെ തീപിടിച്ചത് സാനിറ്റൈസർ കാരണമാണോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

നല്ല വെയിലുള്ള ദിവസങ്ങളിൽ വാഹനങ്ങൾക്കുള്ളിൽ സാനിറ്റൈസറുകൾ സൂക്ഷിക്കുന്നത് അപകടത്തിന് കാരണമാകാമെന്നു വിദഗ്ധർ പറയുന്നു. വാഹനത്തിലിരുന്ന് സിഗരറ്റ് വലിച്ചാലും അപകടത്തിനു കാരണമാകാം. നിലവാരം കുറഞ്ഞ സാനിറ്റൈസറുകൾ ധാരാളമായി വിപണിയിൽ എത്തുന്നത് അപകടസാധ്യത കൂട്ടുന്നു.

English Summary: sanitizer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com