ADVERTISEMENT

ന്യൂഡൽഹി ∙ യുഎസും ചൈനയും തമ്മിൽ വിവിധ രംഗങ്ങളിൽ പരോക്ഷയുദ്ധം ഉണ്ടാകുമെന്നും 10 വർഷമെങ്കിലും നീളുന്ന മാന്ദ്യത്തിലേക്കു ലോക സമ്പദ്‌വ്യവസ്ഥ നീങ്ങുമെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ നോറിയൽ റുബീനി. വൻതോതിൽ തൊഴിൽനഷ്ടവും വരുമാന ഇടിവും ഉണ്ടാകുമെന്നും തൊഴിൽ അവസരങ്ങൾ ഗണ്യമായി കുറയുമെന്നും റുബീനി പ്രവചിക്കുന്നു. 2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ചതിലൂടെ ലോകശ്രദ്ധ നേടിയ റുബീനിക്ക് ‘ഡോ. ഡൂം’ എന്ന പേരു‌ം ലഭിച്ചിരുന്നു.

2008 ലെ സാമ്പത്തിക തകർച്ചയ്ക്കു ശേഷം 10 വർഷം ശ്രമിച്ചാണ് 22 ദശലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചത്. കോവിഡ് വന്ന് 2 മാസത്തിനുള്ളിൽ 30 ദശലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞെന്നു റുബീനി ചൂണ്ടിക്കാട്ടി.

∙ പല രാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങൾ കൊള്ളയടിക്കുന്ന സ്ഥിതി ഉണ്ടാകാം. ജനങ്ങൾ അവശ്യസാധനങ്ങൾ മാത്രം വാങ്ങും; സുഖഭോഗ വസ്തുക്കൾ ഒഴിവാക്കും.

∙ പല വികസിത രാജ്യങ്ങളിലും തൊഴിലില്ലായ്മ വേതനം നിലയ്ക്കും. നഷ്ടപ്പെട്ട ജോലികൾ തിരിച്ചുവരാതാകും. തൊഴിലാളികൾക്കു മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നൽകുന്ന സ്ഥിതിയാകും. തൊഴിലാളികൾക്കു പകരം റോബട്ടുകളും നിർമിത ബുദ്ധിയും ഓട്ടമേഷനും മതി എന്നു വരും.

∙ യുഎസും ചൈനയും തമ്മിൽ വ്യാപാര, സാങ്കേതിക, ധനകാര്യ, നിക്ഷേപ, ഡേറ്റ, വാർത്താ വിനിമയ യുദ്ധങ്ങൾ നടക്കും. മറ്റു രാഷ്ട്രങ്ങൾ ഇതിൽ ഒരുപക്ഷത്തു നിൽക്കേണ്ടി വരും. ഒന്നുകിൽ ചൈനയുടെ അല്ലെങ്കിൽ യുഎസിന്റെ 5ജി, നിർമിത ബുദ്ധി, റോബട്ടിക്സ് എന്നിവ ഉപയോഗിക്കേണ്ടി വരും. ചൈനയുടെ 5ജി ചിപ്പുള്ള സാധനങ്ങൾ യുഎസ് ഉടൻ വിലക്കും.

∙കാലാവസ്ഥ വ്യതിയാനവും മഹാമാരികളും തമ്മിൽ ബന്ധമുണ്ട്. എച്ച്ഐവി, സാർസ്, മെർസ്, എച്ച്1എൻ1, സിക, എബോള, കോവിഡ് തുടങ്ങിയവ വന്നത് ഇങ്ങനെയാണ്. സൈബീരിയയിലെ മഞ്ഞുമലകൾ ഉരുകിയാൽ ശിലായുഗം മുതൽ അടയിരിക്കുന്ന വൈറസുകൾ പുറത്തുവരാം. അവ എന്താണു കൊണ്ടുവരികയെന്നു പറയാനാകില്ല.

English Summary: Ten year financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com