ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6767 പുതിയ കോവിഡ് കേസുകൾ. ഒരു ദിവസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എറ്റവും ഉയർന്ന കണക്കാണിത്. തുടർച്ചയായി മൂന്നാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണം 6000 കടക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,31,868 ആയി ഉയർന്നു.

ഇതിൽ 73,560 പേരാണ് ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 54,440 പേർ രോഗം മാറി ആശുപത്രി വിട്ടു. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 147 മരണമാണ് റിപ്പോർട്ട് ചെയ്തത്. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3867.

കൂടുതൽ ഇളവുകളുമായി നാലാംഘട്ട ലോക്ഡൗൺ ആരംഭിച്ചതിനു പിന്നാലെ കഴിഞ്ഞ അഞ്ചു ദിവസത്തിൽ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 5242 കേസുകളും ബുധനാഴ്ച 5611 കേസുകളും രേഖപ്പെടുത്തിയപ്പോൾ വ്യാഴാഴ്ച 6088ഉം വെള്ളിയാഴ്ച 6654 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 

English Summary :6,767 Coronavirus Cases In 24 Hours, Biggest Single-Day Spike In India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com