ADVERTISEMENT

ന്യൂഡൽഹി∙ ബോളിവുഡ് നടൻ കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. 74 വയസ്സുള്ള താരം ഇപ്പോൾ ‍ഡൽഹിയിലെ വീട്ടിൽ ക്വാറന്റീനിലാണ്. രോഗലക്ഷണങ്ങൾ‌ ഒന്നും ഇല്ലായിരുന്നു എന്നാണ് താരം വാർത്താ ഏജൻസിയോട് പറഞ്ഞത്. മേയ് 14ന് ചില മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിലെത്തിയ കിരണിനോട് കോവിഡ് പരിശോധന അനിവാര്യമാണെന്ന് അധികൃതർ സൂചിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു.

ഇപ്പോഴും യതൊരു രോഗലക്ഷണങ്ങളും ഇല്ലെന്നും അതിനാലാണ് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കുടുബാംഗങ്ങളുമായി നിശ്ചിത അകലം പാലിച്ച് വീട്ടിൽ കഴിയുന്ന താരത്തിന്റെ രണ്ടാമത്തെ പരിശോധന മേയ് 26നോ 27നോ നടത്തും. ധട്കൻ, മുച്‌ഛേ ദോസിതി കോരോഗി തുടങ്ങിയവയാണ് കിരൺ കുമാർ അഭിനയിച്ച സിനിമകൾ.

English Summary : Bollywood Actor Kiran Kumar tested covid positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com