ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്തുനിന്നു വരുന്നവർക്ക് 7 ദിവസം സർക്കാർ സംവിധാനത്തിൽ ക്വാറന്റീൻ നിർബന്ധമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തുടർന്ന് 7 ദിവസം വീട്ടിലും ക്വാറന്റീൻ വേണം. ഗർഭിണികൾ, രോഗികൾ, കുടുംബത്തിൽ മരണം സംഭവിച്ചതിനാൽ നാട്ടിലെത്തിയവർ, 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുമായി എത്തിയവർ തുടങ്ങിവരെയാണ് ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

ഇവർക്ക് 14 ദിവസം വീട്ടിൽ ക്വാറന്റീൻ ആണു വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയവും കഴിഞ്ഞ ദിവസം ഇതേ നിർദേശങ്ങൾ പുറത്തുവിട്ടു. 14 ദിവസവും വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവർ ഫോണിൽ ആരോഗ്യസേതു മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com