ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാർ ആശുപത്രികളുടെ അവസ്ഥ ദയനീയമാണെന്നത് സങ്കടകരവും വേദനാജനകവുമാണ്. രോഗികളെ ചികിത്സിക്കാനുള്ളതാണ് ആശുപത്രികൾ. എന്നാൽ ആശുപത്രികൾ തടവറയേക്കാൾ മോശമായിരിക്കുന്നു. ദരിദ്രരും നിസഹായരുമായ രോഗികൾക്ക് മറ്റു മാർഗവുമില്ല. മനുഷ്യ ജീവിതം അമൂല്യമാണ്, അതു നശിപ്പിക്കാനാകില്ല. പൊതുതാൽപര്യഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. 

കോവിഡ് മരണങ്ങൾ കോടതി നിരീക്ഷിച്ചു വരികയാണ്. സർക്കാർ ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത്. സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾ നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ മരിക്കുകയാണ്. ഡോക്ടർ, നഴ്സ്, ആരോഗ്യപ്രവർത്തകർ എന്നിവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് എന്തെങ്കിലും ധാരണയുണ്ടോ എന്നും കോടതി ചോദിച്ചു. ഗുജറാത്ത് ആരോഗ്യമന്ത്രി നിതിൻഭായ് രതിലാൽ പട്ടേലിൽ നിന്നു കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഗുജറാത്തിൽ 13,000ലധികം കേസുകളും 802 മരണവും റിപ്പോർട്ട് ചെയ്തു. അഹമ്മദാബാദിൽ മാത്രം 10,000ലധികം രോഗബാധിതരുണ്ട്. 669 മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ കൂടിയ മരണനിരക്കും കുറഞ്ഞ രോഗമുക്തിയും ചോദ്യം ചെയ്ത് അഹമ്മദാബാദ് എംഎൽഎ ഗ്യാസുദ്ദീൻ ഷെയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നു. 

English summary: Gujarat Court on hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com