ADVERTISEMENT

ന്യൂഡൽഹി ∙ പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഇളവു നൽകുന്ന സാഹചര്യത്തിൽ പുതുക്കിയ തൊഴിൽ ചട്ടങ്ങൾ പെട്ടെന്നു നടപ്പാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നു. തൊഴിൽ നിയമങ്ങളെല്ലാം സംഗ്രഹിച്ച് 4 ചട്ടങ്ങളാക്കുന്നതിൽ കുറഞ്ഞ കൂലി സംബന്ധിച്ചതു മാത്രമാണു പാർലമെന്റ് പാസാക്കിയത്. മറ്റു ചട്ടങ്ങൾ പാർലമെന്റിന്റെ സ്ഥിരം സമിതികൾ പരിഗണിക്കുന്നതേയുള്ളൂ.

കോവിഡ് പശ്ചാത്തലത്തിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജം പകരാനായാണു പല സംസ്ഥാനങ്ങളും മിനിമം കൂലി ഒഴികെയുള്ള തൊഴിൽ നിയമങ്ങളിൽ ഇളവു നൽകിയത്. ഇതിനെ എതിർക്കുന്ന തൊഴിലാളി സംഘടനകൾ രാജ്യാന്തര തൊഴിൽ സംഘടനയ്ക്ക് (ഐഎൽഒ) കത്തയച്ചു. പ്രശ്നം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യുമെന്ന് ഐഎൽഒ അറിയിച്ചതായി ‘മനോരമ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഐഎൽഒ കൺവൻഷൻ വ്യവസ്ഥകൾ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. തൊഴിൽ നിയമത്തിൽ തൊഴിലാളി വിരുദ്ധമായ ഇളവു നൽകിയാൽ രാജ്യാന്തര വിലക്കടക്കം വരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പരിഷ്കരിച്ച ചട്ടങ്ങൾ ഓർഡിനൻസിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നറിയുന്നു. ഇതെക്കുറിച്ചുള്ള ഇ–മെയിൽ ചോദ്യങ്ങൾക്കു തൊഴിൽ മന്ത്രാലയം മറുപടി നൽകിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com