അനുഭവ സമ്പത്ത് ഇന്ത്യയുടെ കരുത്ത്; മനക്കരുത്തിലും ചൈനയെക്കാൾ മുന്നിൽ

Colonel-DPK-Pillai-army
കേണൽ (റിട്ട) ഡി.പി.കെ. പിള്ള
SHARE

സേനാ സൗകര്യങ്ങൾ ചൈനയ്ക്കു കൂടുതലാണെന്നു പറയുന്നവരുണ്ട്. അതിർത്തിയിൽ നല്ല റോഡുകളും അവർക്കാണ്. എന്നാൽ, ശാരീരികക്ഷമതയിലും മനക്കരുത്തിലും ചൈനയെക്കാൾ ബഹുദൂരം മുന്നിലാണു നമ്മുടെ പോരാളികൾ.

ഗ്രൗണ്ടിലെ പോരിൽ നമ്മുടെ സൈനികർക്കുള്ള അനുഭവസമ്പത്ത് ചൈനക്കാർക്കില്ല. പാക്കിസ്ഥാനെതിരെ അടക്കം അതിർത്തി മേഖലകളിൽ നിരന്തര സംഘർഷങ്ങളെ നേരിടുന്നവരാണു നമ്മുടെ ഭടന്മാർ. യുദ്ധ സാഹചര്യങ്ങളിൽ ഈ അനുഭവസമ്പത്തിനു വലിയ സ്ഥാനമുണ്ട്. പ്രാണവായു പോലും ദുർലഭമായ സിയാച്ചിനിലടക്കം നിലയുറപ്പിച്ചിട്ടുള്ള നമ്മുടെ സൈനികർ, മലനിരകളിലെ യുദ്ധ സാഹചര്യങ്ങളിൽ മിടുക്കുള്ളവരാണ്.

വുഹാനിൽ നിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ അതിർത്തിയിലേക്കു മണിക്കൂറുകൾ കൊണ്ടു സേനാംഗങ്ങളെ എത്തിക്കുന്നതിന്റെ വിഡിയോ ചൈന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതിർത്തിയിലേക്കു ഞൊടിയിടയിൽ സേനാംഗങ്ങളെ എത്തിക്കാൻ കഴിയുമെന്നു കാണിക്കുകയാണു ലക്ഷ്യം.

സമതലപ്രദേശമാണു വുഹാൻ. അവിടെ നിന്ന് 14,000 അടി ഉയരത്തിലേക്കു സേനാംഗങ്ങളെ ഏതാനും മണിക്കൂറുകൾ കൊണ്ടെത്തിച്ചാൽ അവർ കുഴഞ്ഞു വീഴും. ഇത്തരം ദൗത്യങ്ങളിൽ പല ഉയരങ്ങളിൽ ദിവസങ്ങളോളം തങ്ങി കാലാവസ്ഥയുമായി യോജിച്ച ശേഷമാണു സൈന്യം നീങ്ങുന്നത്. മലനിരകളിലെ സേനാ വിന്യാസത്തിന്റെ അടിസ്ഥാന പാഠമാണത്. അതവർക്കും നന്നായി അറിയാം. എന്നാൽ ഇന്ത്യയെ മാനസികമായി സമ്മർദത്തിലാക്കാൻ വേണ്ടിയാണ് അവർ വിഡിയോ പുറത്തുവിട്ടത്.

അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള പദ്ധതികൾ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിക്കുകയും ഇപ്പോഴത്തെ സർക്കാർ തുടരുകയും ചെയ്യുന്നു. ചൈനീസ് അതിർത്തിയിൽ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ നാം ഏറെ മുന്നേറിക്കഴിഞ്ഞു.

(ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ പ്രതിരോധ വിഭാഗം മുൻ പ്രതിനിധി. ശൗര്യചക്ര മെഡൽ ജേതാവ്. കശ്മീർ, അസം, മണിപ്പുർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു)

English Summary: Experience India's strength

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA