അംബാല താവളം; മിസൈൽ സജ്ജമായ 6 റഫാൽ വിമാനങ്ങളെത്തും: ജൂലൈ 27ന്

Rafale-Jet-4
SHARE

ന്യൂഡൽഹി ∙ മിസൈൽ സജ്ജമായ 6 റഫാൽ യുദ്ധവിമാനങ്ങൾ ജൂലൈ 27ന് ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തും. ഹരിയാനയിലെ അംബാല താവളമാക്കുന്ന വിമാനങ്ങൾ ഓഗസ്റ്റോടെ വ്യോമസേനയുടെ ഭാഗമാകും. പിന്നാലെ അവ ഇന്ത്യ – ചൈന അതിർത്തിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യത്തിൽ ചേരുമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളാണ് അതിർത്തിയോടു ചേർന്നുള്ള താവളങ്ങളിൽ ചൈനയെ ലക്ഷ്യമിട്ടു നിലയുറപ്പിച്ചിരിക്കുന്നത്.

വിമാനം പറത്താൻ ഇന്ത്യയുടെ 7 വ്യോമസേനാ പൈലറ്റുമാർ ഫ്രാൻസിൽ നിന്നു പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. യുഎഇയിലെ വ്യോമതാവളത്തിൽ ഇറങ്ങിയ ശേഷമാവും വിമാനങ്ങൾ ഇന്ത്യയിലേക്കെത്തുക. സേനയുടെ 17–ാം നമ്പർ സ്ക്വാഡ്രൻ (ഗോൾഡൻ ആരോസ്) റഫാലിനായി അംബാലയിൽ സജ്ജമാക്കും.

English summary: India to receive Rafale fighter jets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA