ADVERTISEMENT

ന്യൂഡൽഹി ∙ വ്യോമസേനയ്ക്കായി സമീപഭാവിയിൽ വാങ്ങുന്ന സന്നാഹങ്ങൾ ചൈനയ്ക്കെതിരെ സജ്ജമാക്കാൻ പ്രതിരോധ മന്ത്രാലയം. റഷ്യയുടെ എസ് 400 മിസൈൽ, ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനം, യുഎസിന്റെ അപ്പാച്ചി അറ്റാക് ഹെലികോപ്റ്റർ എന്നിവയിൽ ഭൂരിഭാഗവും ഇന്ത്യ – ചൈന അതിർത്തിയിൽ കേന്ദ്രീകരിക്കുമെന്നു വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു. പാക്കിസ്ഥാനെക്കാൾ അപകടകാരിയായ ശത്രു ചൈനയാണെന്നു വിലയിരുത്തിയാണു നടപടി. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഭീഷണി ഫലപ്രദമായി നേരിടുകയാണു ലക്ഷ്യമെങ്കിലും കൂടുതൽ ഊന്നൽ ചൈനയ്ക്കു നൽകും. 

∙ ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ മിസൈൽ എന്ന പെരുമയുള്ള റഷ്യയുടെ എസ് 400 ട്രയംഫിന്റെ 3 യൂണിറ്റുകൾ ചൈനയുമായുള്ള അതിർത്തിയിൽ സ്ഥാപിക്കും. രണ്ടെണ്ണം പാക്കിസ്ഥാനെതിരെ സ്ഥാപിക്കും. ആകാശ് മിസൈലിന്റെ 6 യൂണിറ്റുകളാണ് നിലവിൽ ചൈനീസ് അതിർത്തിയിലുള്ളത്. 

Bengaluru: A Rafale fighter aircraft rehearses for fly-past ahead of 12th edition of AERO India 2019 at Yelahanka airbase in Bengaluru, Monday, Feb 18, 2019. (PTI Photo/Shailendra Bhojak) (PTI2_18_2019_000138B)
റഫാൽ യുദ്ധവിമാനം,

∙ യുഎസിന്റെ അപ്പാച്ചി ഹെലികോപ്റ്ററുകൾക്കായി അസമിലെ ജോർഹാട്ടിൽ താവളമൊരുക്കും. ഇതിനായി 137–ാം 

ഹെലികോപ്റ്റർ സ്ക്വാഡ്രൺ സജ്ജമാക്കും. നിലവിലെ താവളമായ പഞ്ചാബിലെ പഠാൻകോട്ടിലും ജോർഹാട്ടിലും 11 വീതം അപ്പാച്ചികൾ നിലയുറപ്പിക്കും.

∙ ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല, ബംഗാളിലെ ഹസിമാര എന്നിവിടങ്ങളിൽ നിലയുറപ്പിക്കും. രണ്ടിടത്തും 18 വീതം. 

FILE PHOTO: A view shows a new S-400 "Triumph" surface-to-air missile system after its deployment at a military base outside the town of Gvardeysk near Kaliningrad, Russia March 11, 2019. REUTERS/Vitaly Nevar/File Photo
എസ് 400 മിസൈൽ,

∙ അംബാല, പഠാൻകോട്ട് താവളങ്ങൾ പാക്ക്, ചൈന അതിർത്തികളിൽ ഒരേസമയം സുരക്ഷയൊരുക്കും. ജോർഹാട്ട്, ഹസിമാര എന്നിവ ചൈനയെ ലക്ഷ്യമിട്ടു മാത്രമുള്ളവയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com