sections
MORE

പ്രവാസികളുടെ നൈപുണ്യ പട്ടിക തയാറാക്കുന്നു

Recruitment
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നൈപുണ്യ വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പ്രവാസികളുടെ നൈപുണ്യ ഡേറ്റാബേസ് തയാറാക്കും. ഇതിൽനിന്നു യോഗ്യരായവരെ നൈപുണ്യ വികസന ട്രെയിനർമാരാക്കി നിയമിക്കാനും പദ്ധതിയുണ്ട്. 

തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, ‍ഡിജിറ്റൽ സാങ്കേതിക വിദ്യ എന്നിവയിൽ ശ്രദ്ധയൂന്നാനും തൊഴിലുകൾ സൃഷ്ടിക്കുന്നതിനുമാണു രണ്ടാംഘട്ടത്തിൽ ഊന്നൽ. എല്ലാ ജില്ലകളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളോടു ചേർന്ന് ജില്ലാതല നൈപുണ്യ കമ്മിറ്റികൾ രൂപീകരിക്കും. അതതു ജില്ലകളിലെ വ്യവസായങ്ങളുമായി സഹകരിച്ച് അവരുടെ ആവശ്യത്തിനനുസൃതമായ നൈപുണ്യ വികസന പദ്ധതികളാണ് ആവിഷ്കരിക്കുക. 

രാജ്യത്തെ നൈപുണ്യവികസന പട്ടിക തയാറാക്കി സ്കിൽ മാനേജ്മെന്റ് ഇൻഫർമേഷൻ സംവിധാന പോർട്ടൽ തയാറാക്കാനും കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇതിനാണു ഡേറ്റാബേസ് തയാറാക്കുന്നത്. വന്ദേഭാരത് മിഷനു കീഴിൽ രാജ്യത്തേക്കു തിരിച്ചെത്തുന്ന പ്രവാസികളുടെ നൈപുണ്യ വിശകലനത്തിനു വേണ്ടി സ്കിൽഡ് വർക്കേഴ്സ് അറൈവൽ ഡേറ്റാബേസ് ഫോർ എംപ്ലോയ്മെന്റ് സപ്പോർട്ട് (സ്വദേശ്) എന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികൾ ഓൺലൈൻ സ്വദേശ് സ്കിൽ കാർഡ് പൂരിപ്പിക്കണം. www.nsdcindia.org/swades വെബ്സൈറ്റിൽ ഫോം ലഭ്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA