ആക്രമണ ഭീഷണി; സുരക്ഷ കൂട്ടി മുംബൈ താജ്

PTI11_24_2017_000100A
മുംബൈ താജ്
SHARE

മുംബൈ ∙ ആക്രമണ ഭീഷണിയെത്തുടർന്ന് ഗേറ്റ്‍‍വേയിലെ താജ് ഹോട്ടലിനു സുരക്ഷ കൂട്ടി. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്ന് എന്നു പരിചയപ്പെടുത്തി ഹോട്ടലിൽ ഫോൺ വിളിച്ചയാളാണ് ആക്രമിക്കുമെന്ന് മുന്നറിയിപ്പു നൽകിയത്. 

കവാടങ്ങളിലും ഹോട്ടലിനു ചുറ്റും  സുരക്ഷ കൂട്ടിയ പൊലീസ് സമീപ മേഖലകളിൽ നിരീക്ഷണം നടത്തുന്നതായും അറിയിച്ചു. മുംബൈയിലെ തന്ത്രപ്രധാനമായ മറ്റു േകന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. 2008 നവംബർ 26ന് മുംബൈയിൽ ഭീകരാക്രമണത്തിനു വിധേയമായ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് താജ് ഹോട്ടൽ.

കശ്മീരിൽ 2 ഭീകരരെ വധിച്ചു

ന്യൂഡൽഹി∙ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സിആർപിഎഫ് ജവാനെയും അഞ്ചു വയസ്സുകാരനെയും കൊലപ്പെടുത്തിയ ഭീകര സംഘത്തിലുൾപ്പെട്ടവരാണിവർ. സംഘത്തിന്റെ നേതാവ് സഹീദ് ദസ്സ് രക്ഷപ്പെട്ടു.

വഗാമ ഗ്രാമത്തിലെ ആപ്പിൾ തോട്ടത്തിൽ ഇവരുടെ ഒളിത്താവളം കണ്ടെത്തിയ സേന ഇന്നലെ രാവിലെ പ്രദേശം വളഞ്ഞു. തുടർന്ന് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലാണ് 2 പേരെ വധിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA