ADVERTISEMENT

ന്യൂഡൽഹി∙ പരിസ്ഥിതി സൗഹൃദവും ഇച്ഛാശക്തിയുള്ളതുമായ നയങ്ങൾ ഗതാഗത, ഊർജ മേഖലകളിൽ നടപ്പാക്കിയാൽ ഇന്ത്യയ്ക്ക് 2030ൽ 60 കോടി ടൺ ഇന്ധനലാഭമുണ്ടാക്കാമെന്നു നിതി ആയോഗും റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടും തയാറാക്കിയ റിപ്പോർട്ട്. ഗതാഗതം, ഊർജോൽപാദനം എന്നീ മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ട്. 

ലോക്ഡൗൺ കാലത്ത് കഴി‍ഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യ നേരിട്ടതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പ്രതിദിന നഷ്ടം 34,000 കോടി രൂപയാണ്. കൃഷി, ഓട്ടമൊബീൽ, ഹോട്ടൽ മേഖല, ടൂറിസം, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, റസ്റ്ററന്റ്, റിയൽ എസ്റ്റേറ്റ്, സ്റ്റാർട്ടപ്പുകൾ എന്നിവയെയാണ് കോവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. 

കോവി‍ഡനന്തര കാലത്തെ നയരൂപീകരണത്തിൽ 4 തത്വങ്ങൾക്കായിരിക്കണം ഊന്നൽ നൽകേണ്ടത്–  ചെലവു കുറഞ്ഞ ഊർജമാർഗങ്ങളിലെ നിക്ഷേപം, ഇച്ഛാശക്തിയുള്ളതും സുരക്ഷിതവുമായ ഊർജോൽപാദന സംവിധാനങ്ങൾ, കാര്യക്ഷമത, മത്സരം എന്നിവയ്ക്കു പ്രാമുഖ്യം, സാമൂഹിക, പാരിസ്ഥിതിക സന്തുലനത്തിനു പ്രാമുഖ്യം. ഇതുവഴി 2030ൽ 1.7 ഗിഗാടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനാവും. 

ചൈനയി‍ൽ നിന്നുളള ഇറക്കുമതി നിയന്ത്രണം ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും തദ്ദേശീയ ഉൽപാദനം പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com