ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രയ്ക്കും ചരക്കു നീക്കത്തിനും പാസും അനുമതിയും വേണമെന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ഒഴിവാക്കി. സ്കൂൾ, കോളജ്, കോച്ചിങ് സെന്റർ എന്നിവ ജൂലൈ 31 വരെ തുറക്കില്ല. കടകളിൽ ഒരേ സമയം പരമാവധി 5 പേർ എന്ന നിബന്ധന നീക്കി; അകല വ്യവസ്ഥ കർശനമായി പാലിക്കണം. നാളെത്തുടങ്ങുന്ന അൺലോക്ക് രണ്ടാം ഘട്ടത്തിലെ മാറ്റങ്ങളാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്.

രാത്രി കർഫ്യൂ ഒരു മണിക്കൂർ ഇളവു ചെയ്ത് രാത്രി 10 മുതൽ പുലർച്ചെ 5 വരെയാക്കി. കർശന നിയന്ത്രണ മേഖലകളിൽ ലോക്ഡൗൺ ജൂലൈ 31 വരെ തുടരും. ∙ മെട്രോ ട്രെയിൻ, തിയറ്റർ, ജിംനേഷ്യം, നീന്തൽക്കുളം, ബാർ, ഒാഡിറ്റോറിയം തുടങ്ങിയവയ്ക്കുള്ള പ്രവർത്തന വിലക്കു തുടരും.

∙ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത, സാംസ്കാരിക ചടങ്ങുകളുൾപ്പെടെ വലിയ കൂടിച്ചേരലുകൾക്കു വിലക്ക് തുടരും.

∙ ട്രെയിൻ, ആഭ്യന്തര വിമാന സർവീസുകൾ ക്രമേണ വർധിപ്പിക്കും. 

∙ രാജ്യാന്തര വിമാന സർവീസ് ക്രമേണ തുടങ്ങും. അടുത്ത 15 വരെ സർവീസ് ഇല്ലെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

∙ കേന്ദ്ര, സംസ്ഥാന പരിശീലന സ്ഥാപനങ്ങൾ 15 മുതൽ പ്രവർത്തിക്കാം.

∙ കർശന നിയന്ത്രണ മേഖലകൾക്കു പുറത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി. അതേസമയം, മുൻകൂർ പരസ്യപ്പെടുത്തി യാത്രയ്ക്കു നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന വ്യവസ്ഥ ഒഴിവാക്കി. ഇതോടെയാണു സംസ്ഥാനാന്തര യാത്രയ്ക്കു പാസ് ഒഴിവായത്.

∙ 10 വയസ്സിൽ താഴെയും 65 വയസ്സിനു മുകളിലുമുള്ളവരും രോഗികളും ഗർഭിണികളും വീട്ടിൽ കഴിയണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. ഇവർക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങാം. 

ഇന്ന് 4ന് മോദിയുടെ അഭിസംബോധന

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 4 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.

English summary: Unlock 2; Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com