ആരോഗ്യസേതു ആപ്ലിക്കേഷൻ പ്രവർത്തനരഹിതം

Aarogya-Setu-App
SHARE

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധനടപടികളിൽ സുപ്രധാനമെന്നു കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്ന ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഇന്നലെ രാത്രിയോടെ പ്രവർത്തനരഹിതമായി. സൈബർ ആക്രമണമെന്ന് അഭ്യൂഹം ഉയർന്നെങ്കിലും സ്ഥിരീകരണമില്ല. 

ഉപയോഗിച്ചിരുന്നവർക്ക് ആപ്ലിക്കേഷൻ സ്വയം ലോഗൗട്ട് ആവുകയായിരുന്നു. മൊബൈൽ നമ്പർ സഹിതം വീണ്ടും ചോദിക്കുന്നുണ്ടെങ്കിലും റജിസ്ട്രേഷൻ പൂർത്തിയാക്കുന്നില്ലെന്നതാണ് പ്രശ്നം. 15 കോടിയിലേറെ ഇന്ത്യക്കാർ ആപ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ആപ്ലിക്കേഷന്റെ സുരക്ഷാപാളിച്ച ചൂണ്ടിക്കാട്ടി നേരത്തെ ഹാക്കർമാർ രംഗത്തെത്തിയത് വൻ ചർച്ചകൾക്കു വഴിവച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA