ഇന്ത്യൻ ചാനലുകളും സൈറ്റുകളും ചൈന നേരത്തേ നിരോധിച്ചു

mobile-app
SHARE

ന്യൂഡൽഹി ∙ 59 ചൈനീസ് മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിക്കുന്നതിനു മുൻപു തന്നെ ഇന്ത്യൻ പത്രങ്ങളുടെ വെബ്സൈറ്റുകളും ടെലിവിഷൻ ചാനലുകളും ചൈന തടഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച അവസാനം മുതൽ ഇവ ചൈനയിൽ ലഭ്യമായിരുന്നില്ല.

വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക് (വിപിഎൻ), ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (ഐപിടിവി) എന്നിവ വഴി ലഭിച്ചിരുന്ന സൈറ്റുകളും ചാനലുകളും തടഞ്ഞു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ നേരത്തെ തന്നെ ചൈന നിരോധിച്ചിട്ടുണ്ട്. 

ടിക്ടോക് മറഞ്ഞു

ഇന്ത്യയിലെ 12 കോടി ഉപയോക്താക്കളോടു വിടപറഞ്ഞ് ടിക്ടോക് പിൻവാങ്ങി. ഇന്നലെ രാവിലെ തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്സ്റ്റോറിൽ നിന്നും ആപ് നീക്കം ചെയ്തിരുന്നു. വൈകിട്ടോടെ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ചു. അതേസമയം, നിരോധിക്കപ്പെട്ട മറ്റ് ആപ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA