ചൈനീസ് മാധ്യമങ്ങൾ ഇന്ത്യയിൽ നിരോധിക്കണം: ഐഎൻഎസ്

india-china-faceoff-goods
SHARE

ന്യൂഡൽഹി ∙ ഇന്ത്യയിൽ ചൈനീസ് മാധ്യമങ്ങളുടെ എല്ലാ തരത്തിലുമുള്ള സാന്നിധ്യവും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഎൻഎസ്). ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിലെ ചൈനീസ് നിക്ഷേപവും പങ്കാളിത്തവും ഉടൻ റദ്ദാക്കണമെന്നും ഐഎൻഎസ് പ്രസിഡന്റ് ശൈലേഷ് ഗുപ്ത ആവശ്യപ്പെട്ടു.

ഇന്ത്യൻ പത്രമാധ്യമങ്ങളുടെ വെബ്സൈറ്റുകൾ തടഞ്ഞ ചൈനയുടെ നടപടി അനഭികാമ്യമാണ്. വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക് (വിപിഎൻ) സെർവർ മാർഗം പോലും തടഞ്ഞിരിക്കുകയാണ് – ഐഎൻഎസ് വിലയിരുത്തി.

നിക്ഷേപകരുടെ അവകാശം ഇന്ത്യ ഉറപ്പാക്കണം: ചൈന

ന്യൂഡൽഹി ∙ ചൈനയിൽനിന്നടക്കമുള്ള രാജ്യാന്തര നിക്ഷേപകരുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ബാധ്യത ഇന്ത്യയ്ക്കുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയൻ. ടിക് ടോക് അടക്കം 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയതിനെക്കുറിച്ചാണ് പ്രതികരണം. ഇന്ത്യൻ നടപടിയിൽ കടുത്ത ആശങ്കയുണ്ടെന്നും സ്ഥിതി പരിശോധിക്കുകയാണെന്നും ലിജിയൻ വ്യക്തമാക്കി. നിക്ഷേപം നടത്തുന്ന രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കാൻ ചൈനീസ് ബിസിനസുകാരോട് സർക്കാർ എപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആപ് നിരോധനം രാജ്യാന്തര വ്യാപാര സംഘടനാ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ചൈനയ്ക്കെതിരായ വിവേചനപരമായ നടപടി പിൻവലിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA