ADVERTISEMENT

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ നാലിടങ്ങളിൽ ചൈനീസ് സേന കടന്നുകയറിയെന്ന കാര്യം രാജ്യത്തിനു മുഴുവൻ അറിയാമെന്നും  അവരെ എപ്പോൾ, എങ്ങനെ തുരത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്നലെ വൈകിട്ട് നാലിനു മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു മുൻപാണു വിഡിയോ സന്ദേശത്തിൽ രാഹുൽ ഇക്കാര്യമുന്നയിച്ചത്.

നിർധന  കുടുംബങ്ങൾക്ക് 7500 രൂപ വീതം സാമ്പത്തിക സഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കായി വാദിക്കുമ്പോഴും മോദി സർക്കാരിനു കീഴിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി വർധിച്ചതായി കണക്കുകൾ നിരത്തി രാഹുൽ ചൂണ്ടിക്കാട്ടി.  2008– 2014ൽ 14 ശതമാനത്തിൽ താഴെയായിരുന്നു ചൈനയിൽ നിന്നുള്ള ഇറക്കുമതി.എൻഡിഎ ഭരണത്തിൽ ഇത് 18 ശതമാനത്തിലേറെ.

നഴ്സുമാരുമായി ഇന്ന് രാഹുലിന്റെ ചർച്ച

ന്യൂഡൽഹി∙ കോവിഡ് പശ്ചാത്തലത്തിലുള്ള വിഡിയോ സംഭാഷണ പരമ്പരയുടെ ഭാഗമായി മലയാളികളുൾപ്പെടെ 4 നഴ്സുമാരുമായി കോൺഗ്രസ് എംപി: രാഹുൽ ഗാന്ധി ഇന്നു 10നു വിഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തും. ഫെയ്സ്ബുക്, ട്വിറ്റർ എന്നിവയടക്കം രാഹുലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഇത്

പ്രക്ഷേപണം ചെയ്യും. നഴ്സുമാരിൽ 3 പേർ മലയാളികളാണ് – ന്യൂസീലൻഡിൽ ജോലി ചെയ്യുന്നു തൃശൂർ സ്വദേശി അനു രംഗനാഥ്, ആലപ്പുഴയിൽ നിന്നുള്ള ഷെറിൽ മോൾ (യുകെ), കോഴിക്കോട് സ്വദേശി വിപിൻ കൃഷ്ണൻ (ഡൽഹി എയിംസ്). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com