ഡൽഹിയിൽ 10,000 കിടക്കകളുള്ള കോവിഡ് ആശുപത്രി

covid Hospital
ന്യൂഡൽഹി ഛത്തർപുരിൽ ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട, സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ആൻഡ് ഹോസ്പിറ്റലിന്റെ ഉള്ളിൽ ക്രമീകരിച്ചിട്ടുള്ള കിടക്കകൾ. ലോകത്തിലെ ഏറ്റവും വലിയ കോവി‍ഡ് പ്രതിരോധ കേന്ദ്രമെന്നു കരുതപ്പെടുന്ന ഇവിടെ 10,000 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ആയിരത്തോളം സുരക്ഷാ ജീവനക്കാരും 75 ആംബുലൻസുകളും ഇവിടെ സജ്ജമാണ്. ഡൽഹിയിൽ കോവിഡ് വ്യാപനം ശക്തമായതാണു കേന്ദ്രത്തിന്റെ നിർമിതിയിലേക്കു നയിച്ചത്.
SHARE

ന്യൂഡൽഹി ∙പതിനായിരം കിടക്കകളുമായി സൗത്ത് ഡൽഹിയിലെ ഛത്തർപുരിലെ രാധാ സ്വാമി സത്‌സങ്ങിൽ ആരംഭിച്ച കോവിഡ് പരിചരണ കേന്ദ്രത്തിൽ ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങൾ.

ഡൽഹിയിൽ കോവിഡ് രോഗികളാൽ ആശുപത്രികൾ നിറയുന്ന സാഹചര്യത്തിലാണു യുദ്ധകാലടിസ്ഥാനത്തിൽ താൽക്കാലിക ആശുപത്രി ഉയർന്നത്. 20 ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുള്ള സ്ഥലത്ത് 20 കൂടാരങ്ങൾ. ഓരോന്നിലും 500 കിടക്കകൾ വീതം.  75 ആംബുലൻസ്, 500 കുളിമുറികൾ, 450 ശുചിമുറികൾ എന്നിവയും സജ്ജം. 

ആയിരം സുരക്ഷാജീവനക്കാരുമുണ്ട്.സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ആൻഡ് ഹോസ്പിറ്റൽ എന്നു പേരിട്ടിരിക്കുന്ന കേന്ദ്രം ലഫ്. ഗവർണർ അനിൽ ബൈജൽ ഉദ്ഘാടനം ചെയ്തു. .

Delhi Covid centre
ന്യൂഡൽഹിയിലെ സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ആൻഡ് ഹോസ്പിറ്റലിന്റെ പുറമേ നിന്നുള്ള ദൃശ്യം.

 ഡൽഹിയിലെ ദീൻദയാൽ ഉപാധ്യായ, മദൻ മോഹൻ മാളവ്യ ആശുപത്രികളുമായി സംയോജിപ്പിച്ചാണു പ്രവർത്തനം. റഫറൽ ആശുപത്രിയായി എൽഎൻജെപി, രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവ പ്രവർത്തിക്കും.

ആദ്യത്തെ 2000 കിടക്കകൾക്ക് 170 ഡോക്ടർമാരെയും 700 നഴ്സുമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും അർധസൈനിക വിഭാഗമായ ഐടിബിപിയാണു സജ്ജീകരിച്ചത്. 5 നേരം ഭക്ഷണം ലഭ്യം.

മിതമായ രോഗലക്ഷണമുള്ളവർക്കു വേണ്ടിയാണു 9,000 കിടക്കകൾ. ഗുരുതരാവസ്ഥയിലുള്ളവർക്ക് 1000 കിടക്കയുള്ള പ്രത്യേക വിഭാഗം. രാധാ സ്വാമി സത്‌സങ്ങിന്റെ 70 ഏക്കർ ക്യാംപസിലാണു കേന്ദ്രം.

covid-rajnath-singh-amit-shah
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ ആശുപത്രി സന്ദർശിച്ചപ്പോൾ.

1000 കിടക്കയുള്ള വുഹാനിലെ  ആശുപത്രി

ബെയ്ജിങ് ∙ കോവിഡ് ബാധിതരെ ചികിത്സിക്കാൻ വുഹാനിൽ 10 ദിവസത്തിനകം 1000 കിടക്കകളുള്ള താൽക്കാലിക ആശുപത്രി നിർമിച്ച് നേരത്തേ ചൈന വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 25,000 ച.മീ വിസ്തൃതിയിലായിരുന്നു ആശുപത്രി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA