ADVERTISEMENT

ന്യൂഡൽഹി ∙ കരസേനയുടെ പോരാട്ട യൂണിറ്റുകളിലൊഴികെ വനിതകൾക്കു ദീർഘകാല നിയമനം (പെർമനന്റ് കമ്മിഷൻ – പിസി) അനുവദിച്ചതു ശരിവച്ച വിധി നടപ്പാക്കാൻ കേന്ദ്ര സർക്കാരിനു സുപ്രീം കോടതി ഒരുമാസം കൂടി അനുവദിച്ചു. 3 മാസത്തിനകം നടപ്പാക്കണമെന്നാണു കഴിഞ്ഞ ഫെബ്രുവരി 17നു നിർദേശിച്ചിരുന്നത്.

വിധിയനുസരിച്ച് ഉത്തരവിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും കോവിഡ് കണക്കിലെടുത്ത് 6 മാസത്തെ സാവകാശം വേണമെന്നുമാണു സർക്കാർ ബോധിപ്പിച്ചത്. എന്നാൽ ഒരുമാസം മാത്രമേ അനുവദിക്കൂവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നാവികസേനയിൽ പിസി അനുവദിച്ച് കഴിഞ്ഞ മാർച്ച് 17നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കാനും 3 മാസമാണ് അനുവദിച്ചത്. എന്നാൽ, വിധി നടപ്പാക്കാൻ അഭ്യർഥിച്ചു 3 തവണ നാവികസേനാ മേധാവിക്കു കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ആനുകൂല്യം ലഭിക്കേണ്ടവരിൽപെട്ട പ്രസന്ന ഇടയില്ലം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com