ADVERTISEMENT

ഇസ്‌ലാമാബാദ്∙ ചാരപ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവ് അപ്പീൽ സമർപ്പിക്കാൻ വിസമ്മതിച്ചുവെന്ന് പാക്കിസ്ഥാൻ. ഇക്കാര്യം നിഷേധിച്ച ഇന്ത്യ, പാക്ക് നിലപാട് പ്രഹസനമാണെന്നു പ്രതികരിച്ചു.

പാക്കിസ്ഥാനിലെ പട്ടാളക്കോടതി വിധിച്ച ശിക്ഷയിൽ പുനഃപരിശോധന വേണമെന്ന് രാജ്യാന്തര നീതിന്യായ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ മാസം ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹർജി നൽകാൻ അവസരം നൽകാൻ അനുവദിച്ചിട്ടും ജാദവ് തയാറായില്ലെന്നാണ് പാക്കിസ്ഥാൻ അഡീഷനൽ അറ്റോർണി ജനറൽ അഹമ്മദ് ഇർഫാൻ പറയുന്നത്. പുനഃപരിശോധന ഹർജി നൽകുന്നതിനു പകരം പരിഗണനയിലുള്ള ദയാഹർജിയുമായി മുന്നോട്ടു പോകാനാണ് ജാദവ് തീരുമാനിച്ചതെന്നും ഇർഫാൻ കൂട്ടിച്ചേർത്തു. ജാദവിന് ഹർജി നൽകാൻ 90 ദിവസം ‌അനുവദിച്ചിരുന്നു. ഈ മാസം 19നാണ് സമയം അവസാനിക്കുന്നതെന്നും ഇർഫാൻ പറഞ്ഞു.

എന്നാൽ പാക്കിസ്ഥാൻ ജാദവിനെ ഹർജി കൊടുക്കാൻ അനുവദിച്ചിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. നിരന്തരം ആവശ്യപ്പെട്ടിട്ടും ജാദവുമായി ബന്ധപ്പെടാൻ അനുവദിക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 2016ലാണ് മുൻ നാവികസേനാ ഓഫിസറായ ജാദവ് പാക്കിസ്ഥാനിൽ അറസ്റ്റിലായത്.

English Summary: Kulbhushan Yadav case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com