ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കും തിരിച്ചുമുള്ള പ്രത്യേക വിമാന സർവീസുകൾക്ക് രണ്ടാഴ്ചത്തേക്ക് അനുമതി. ഈ മാസം 12 മുതൽ 26 വരെ  ഇരു രാജ്യങ്ങളിലെയും വിമാനങ്ങൾക്ക് ഇരു വശത്തേക്കും യാത്രക്കാരുമായി സഞ്ചരിക്കാം.

ഇതോടെ, ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ വിമാനങ്ങളും യുഎഇയിൽ നിന്ന് സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളും സർവീസ് നടത്തും. എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 26നു ശേഷവും സർവീസ് തുടരുന്നതു സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. 

തങ്ങളുടെ രാജ്യത്ത് നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിച്ചതിനു പിന്നാലെ എയർ ഇന്ത്യ വിമാനങ്ങളിൽ ഇന്ത്യയിൽ നിന്ന് യാത്രക്കാരെ എത്തിക്കുന്നത് യുഎഇ വിലക്കിയിരുന്നു. നയതന്ത്രതലത്തിൽ നടത്തിയ ചർച്ചകളിലാണു പ്രശ്നപരിഹാരത്തിനു വഴിയൊരുങ്ങിയത്. ഇതോടെ, യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് ഇനി മടങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com