ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലിൽ ഡിസിപി ഉൾപ്പെടെ 8 പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി ഗുണ്ടാനേതാവ് വികാസ് ദുബെ പിടിയിൽ. 7 ദിവസത്തെ തിരച്ചിലിനൊടുവിൽ മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണു ഇയാൾ പിടിയിലായത്. 2001ൽ മുതിർന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ദുബെയെ പിടികൂടാൻ യുപി കാൻപുരിലെ ബിക്രു ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിനു നേരെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു വെടിവയ്പുണ്ടായത്.

ഇയാളുടെ 2 കൂട്ടാളികളും പിടിയിലായതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. വികാസിനെക്കുറിച്ചു വിവരങ്ങൾ നൽകുന്നവർക്കു 2.5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ യുപിയിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ വികാസ് ദുബെയുടെ 2 കൂട്ടാളികൾ കൊല്ലപ്പെട്ടു. ഫരീദാബാദിൽനിന്നു ബുധനാഴ്ച രാത്രി അറസ്റ്റിലായ കാർത്തികേയ, കാൻപുരിൽ വച്ചു കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണു ഏറ്റുമുട്ടലുണ്ടായത്.

ഇറ്റാവയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ ബവ്വാ ദുബെ (പവീൺ) എന്ന കൂട്ടാളിയും കൊല്ലപ്പെട്ടു. സംഘത്തിലെ 5 പേർ ഇതോടെ കൊല്ലപ്പെട്ടു. 10ലേറെപ്പേർ ഇതിനോടകം അറസ്റ്റിലായി. അക്രമിസംഘത്തിനു വിവരങ്ങൾ ചോർത്തി നൽകിയ ഛുബെയ്പുർ പൊലീസ് സ്റ്റേഷൻ ഓഫിസർ വിനയ് തിവാരി ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com