ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം, അതിർത്തിസംഘർഷം എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ രംഗത്തിറങ്ങാൻ കോൺഗ്രസ് എംപിമാർക്കു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം. 

ലോക്സഭയിലെ പാർട്ടി എംപിമാരുമായി വിഡിയോ വഴി നടത്തിയ 3 മണിക്കൂർ കൂടിക്കാഴ്ചയിൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം സോണിയ വിലയിരുത്തി. കോവിഡ് പ്രതിരോധം, അതിർത്തിത്തർക്കം എന്നിവയിൽ കേന്ദ്രം പരാജയപ്പെട്ടെന്നു സോണിയയും രാഹുലും ചൂണ്ടിക്കാട്ടി. 

സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിനു മേൽനോട്ടം വഹിച്ചു. ലോക്സഭയിൽ പാർട്ടിയുടെ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, കെ. സുധാകരൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ കേരളത്തെ പ്രതിനിധീകരിച്ചു സംസാരിച്ചു. സ്വർണക്കടത്ത് കേസ് സർക്കാരിനു രാഷ്ട്രീയമായി തിരിച്ചടിയായെന്നും എംപിമാർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com