ADVERTISEMENT

മുംബൈ,ചെന്നൈ,ബെംഗളൂരു ∙ മുംബൈയിലെ ചേരികളിൽ  57% പേർക്കും താമസസമുച്ചയങ്ങളിൽ 16 ശതമാനത്തിനും കോവിഡ് വന്നു പോയതായി കണ്ടെത്തൽ. ചിലർ കോവിഡിനെതിരെ ആർജിത പ്രതിരോധശേഷി കൈവരിച്ചെന്ന സൂചനകളും നിതി ആയോഗ്, മുംബൈ കോർപറേഷൻ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്നിവയുടെ പഠനത്തിലുണ്ട്. 

8870 പേർക്കിടയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരിൽ കോവിഡിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. കോവിഡ് ബാധിക്കുകയും അതിനോടു ശരീരം പൊരുതി പ്രതിരോധ ശേഷി ആർജിക്കുകയും ചെയ്തെന്നാണ് ആന്റിബോഡിയുടെ സാന്നിധ്യം വ്യക്തമാക്കുന്നത്. ഇതിൽ നിന്ന് ചേരിമേഖലയിൽ വലിയൊരു വിഭാഗത്തിനു കോവിഡ് വന്നുപോയി എന്ന് അനുമാനിക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 

മഹാരാഷ്ട്രയിൽ ഇന്നലെ കോവിഡ് പോസിറ്റീവ് ആയത് 9,211 പേർ. 298 പേർ കൂടി മരിച്ചു; മൊത്തം മരണം 14,463.

തമിഴ്നാട്ടിൽ ഇന്നലെ 6,426 പേർക്കു കോവിഡ്. 82 പേർ മരിച്ചതോടെ കോവിഡ് മരണം 3,741 ആയി. 3 സ്റ്റാഫ് അംഗങ്ങൾക്കു  കോവിഡ് കണ്ടെത്തിയതോടെ ഗവർണർ ബൻവാരിലാൽ പുരോഹിത് 7 ദിവസം ക്വാറന്റീനിൽ പ്രവേശിച്ചു. 

കർണാടകയിൽ 5,503 പേർ കൂടി കോവിഡ്.  92 പേർ കൂടി മരിച്ചു; ആകെ മരണം 2,147.ബെംഗളൂരുവിലെ 198 വാർഡുകളിൽ 175  ലും നൂറിലേറെ കോവിഡ് ബാധിതർ.

കർണാടകയിൽ 2 ഡോക്ടർമാർ കൂടി മരിച്ചു

ബെംഗളൂരു ∙ രണ്ടു മാസത്തിനിടെ കർണാടകയിൽ കോവിഡ് പോസിറ്റീവ് ആയി മരിച്ചത് 6 ഡോക്ടർമാർ. ഹാസനിലും മണ്ഡ്യയിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന 2 ഡോക്ടർമാരാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ സർക്കാർ ഡോക്ടർ 3 ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്നു മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com