ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ 2 വർഷത്തിനകം 10, 12 ക്ലാസ് പരീക്ഷകളുടെ ഘടനയിലടക്കം സമൂലമാറ്റം വരും. ഓരോ വിഷയത്തിലും കാതലായ ഭാഗങ്ങളിലെ അറിവും ശേഷിയും മാത്രമാകും അളക്കുക. വർഷം 2 തവണ ബോർഡ് പരീക്ഷയ്ക്കും ശുപാർശയുണ്ട്; ഒന്നു പ്രധാന പരീക്ഷയും രണ്ടാമത്തേതു മാർക്ക് മെച്ചപ്പെടുത്താനും. ബോർഡ്സ് ഓഫ് അസെസ്മെന്റ്, നാഷനൽ അസെസ്മെന്റ് സെന്റർ എന്നിവയുടെയും അധ്യാപകരുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മാർഗരേഖയ്ക്ക് എൻസിഇആർടി അന്തിമരൂപം നൽകും.

സെക്കൻഡറി തലത്തിൽ (9– 12 ക്ലാസ്) കണക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾക്കു സ്റ്റാൻഡേർഡ്, ഹയർ എന്നിങ്ങനെ കടുപ്പം കൂടിയതും കുറഞ്ഞതുമായ രണ്ടുതരം പരീക്ഷയുണ്ടാകും. താൽപര്യമനുസരിച്ച് തിരഞ്ഞെടുക്കാം. മാത്‌സ് തുടർന്നു പഠിക്കാൻ താൽപര്യമില്ലാത്തവർക്ക് ഈ വർഷം ഇത്തരം പരീക്ഷയ്ക്കു സിബിഎസ്ഇ അവസരം നൽകിയിരുന്നു. 

സ്കൂൾ ബോർഡുകൾക്ക് വിവരണാത്മക, ഒബ്ജക്ടീവ് ടൈപ്പ് രീതികളിൽ ഏതും പരീക്ഷിക്കാം.10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്കു പുറമേ, 3, 5, 8 ക്ലാസ് പരീക്ഷകളും പ്രധാനവും നിർബന്ധിതവുമാകും. പരീക്ഷ, പഠന ഭാരം എന്നിവ കുറയ്ക്കാൻ സെമസ്റ്റർ പരീക്ഷകളുമാകാം. പരീക്ഷകളുടെയും മൂല്യനിർണയത്തിന്റെയും നിലവാരം നിർണയിക്കാനും ബോർഡുകൾക്കു നിർദേശം നൽകാനും നാഷനൽ അസസ്മെന്റ് സെന്റർ ഫോർ സ്കൂൾ എജ്യുക്കേഷൻ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com