ADVERTISEMENT

ജയ്പുർ ∙ ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഭരണകക്ഷി എംഎൽഎമാരെ ജയ്സാൽമറിലേക്കു മാറ്റി. പ്രത്യേക വിമാനങ്ങളിൽ ജയ്സാൽമറിലേക്കു പോയ എംഎൽഎമാർ 14നു നിയമസഭാ സമ്മേളനം തുടങ്ങുന്നതുവരെ അവിടെ തുടരും. മന്ത്രിമാർ ജയ്പുരിൽ തുടരുകയും മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ജോലികൾ തുടരുകയും ചെയ്യും. ജയ്പുരിൽ നിന്ന് 570 കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാരത്തിനു പേരുകേട്ട ജയ്സാൽമർ.

സഭാ സമ്മേളനം തീരുമാനമായതോടെ എംഎൽഎമാർക്കു കൂറുമാറുന്നതിനു വാഗ്ദാനം ചെയ്യുന്ന തുക പതിന്മടങ്ങു കൂട്ടിയതായി മുഖ്യമന്ത്രി ആരോപിച്ചു. ആദ്യ ഗഡുവായി 10 കോടിയും വോട്ടെടുപ്പു കഴിഞ്ഞാൽ 15 കോടിയുമെന്നായിരുന്നു മുൻപു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അത്, ചോദിക്കുന്ന തുക എന്നായി മാറിയിട്ടുണ്ട്. ആരാണ് ഈ കുതിരക്കച്ചവടം നടത്തുന്നതെന്ന് എല്ലാവർക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം എംഎൽഎമാരെ ജയ്സാൽമറിലേക്കു മാറ്റിയതിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി ബിജെപി രംഗത്തെത്തി. എംഎൽഎമാരെ സ്വതന്ത്രമായി വിടാൻ മുഖ്യമന്ത്രി തയാറാകണമെന്നു ആവശ്യപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ, ജയ്സാൽമറിനപ്പുറം പാക്കിസ്ഥാനും മറുവശത്ത് ഗുജറാത്തുമാണെന്നും ഇനിയും എങ്ങോട്ടായിരിക്കും അവർ പോവുകയെന്നും ചോദിച്ചു.

Ashok Gehlot, Sachin Pilot
അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്

നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശ്വാസവോട്ട് തേടുമെന്നാണു കരുതപ്പെടുന്നത്. വിമത എംഎൽഎമാർ എതിർത്തു വോട്ട് ചെയ്താലും 103 എംഎൽഎമാരുടെ പിന്തുണയോടെ 200 അംഗ സഭയിൽ ഭൂരിപക്ഷം നേടാമെന്ന വിശ്വാസത്തിലാണു ഒൗദ്യോഗിക പക്ഷം നീങ്ങുന്നത്. 30 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണു സച്ചിൻ പക്ഷം അവകാശപ്പെടുന്നത്.

സ്വന്തം സംസ്ഥാനത്ത് സുരക്ഷിതമല്ലാത്ത രീതിയിൽ രാജസ്ഥാൻ സർക്കാർ അലഞ്ഞു നടക്കുകയാണ്. ജനങ്ങളോടു സ്വയം രക്ഷപ്പെട്ടോളൂ എന്നുള്ള മുഖ്യമന്ത്രി ഗെലോട്ടിന്റെ സന്ദേശമാണിത്.

English Summary: Rajasthan crisis: Ashok Gehlot camp MLAs leave for Jaisalmer, to stay at a resort till assembly convenes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com