ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ സംസ്കാരത്തിലും പാരമ്പര്യത്തിലും പൈതൃകത്തിലും വേരൂന്നും വിധം സ്കൂൾ പാഠ്യപദ്ധതിയും പഠനസമ്പ്രദായവും പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നു. കളികളും കലകളും കഥകളും ഉദാഹരണങ്ങളും കഴിയുന്നിടത്തോളം രാജ്യത്തിന്റെ പശ്ചാത്തലത്തിൽ നിന്നാകും.

പ്രാചീന ഇന്ത്യ ആധുനിക ഇന്ത്യയ്ക്കു നൽകിയ സംഭാവനകൾ ഉൾപ്പെടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; ശാസ്ത്രം ഉൾപ്പെടെ മേഖലകളിൽ ഇന്ത്യയെ പ്രചോദിപ്പിച്ച വ്യക്തികളെക്കുറിച്ചു വിഡിയോ ഡോക്യുമെന്ററികളും.

ധാർമിക – നൈതിക യുക്തിബോധമുണ്ടാകുന്നതിലൂടെ പരമ്പരാഗത ഇന്ത്യൻ മൂല്യങ്ങളും അടിസ്ഥാന മാനുഷിക – ഭരണഘടനാ മൂല്യങ്ങളും വിദ്യാർഥികളിൽ വികസിക്കും. പഞ്ചതന്ത്രം, ജാതക കഥകൾ, ഹിതോപദേശം എന്നിവയും ഇന്ത്യൻ പാരമ്പര്യത്തിലെ മറ്റു പ്രചോദനകരമായ കഥകളും അറിയാൻ അവസരമുണ്ടാകും.

English Summary: Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com