ADVERTISEMENT

ന്യൂഡൽഹി ∙ വോട്ട്ബാങ്ക് കച്ചവടക്കാരായ ചില രാഷ്ട്രീയക്കാരാണ് മുത്തലാഖിന് രാഷ്ട്രീയ രക്ഷാകർതൃത്വം വഹിച്ചതെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. മോദി സർക്കാരാണ് അത് ക്രിമിനൽ കുറ്റമാക്കി മുസ്‌ലിം വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും ഉയർത്താൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ ദേശീയ ന്യൂനപക്ഷ കമ്മിഷൻ കാര്യാലയത്തിൽ സംഘടിപ്പിച്ച, മുസ്‌ലിം വനിതകളുമായുള്ള വിഡിയോ കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു നഖ്‌വി. 

കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, വനിതാ ശിശുക്ഷേമ വികസന മന്ത്രി സ്മൃതി ഇറാനി എന്നിവരും പ്രസംഗിച്ചു. ഓഗസ്റ്റ് 1 മുത്തലാഖ് എന്ന സാമൂഹിക വിപത്തിൽ നിന്ന് രാജ്യത്തെ മുസ്‌ലിം വനിതകളെ മോചിപ്പിച്ച ദിവസമാണെന്ന് നേതാക്കൾ പറഞ്ഞു. 

ന്യൂഡൽഹി, യുപിയിലെ വിവിധ നഗരങ്ങൾ, ജയ്പുർ, മുംബൈ, ഭോപാൽ, ഹൈദരാബാദ്, തമിഴ്നാട്ടിലെ കൃഷ്ണഗിരി എന്നിവിടങ്ങളിൽ നിന്നുള്ള വനിതകളാണ് യോഗത്തിൽ പങ്കെടുത്തത്.

English Summary: Muthalaq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com