ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ വിദ്യാഭ്യാസ നയം പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യണമെന്നു കോൺഗ്രസ്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നയത്തെ എടുത്തുചാടി എതിർക്കില്ലെന്നും വിശദ ചർച്ചകളിലൂടെ പോരായ്മകൾ ചൂണ്ടിക്കാട്ടുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

നയത്തിൽ സ്വാഗതാർഹമായ ഒട്ടേറെ കാര്യങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയ ശശി തരൂർ എംപി, എന്തുകൊണ്ട് നയം ആദ്യം പാർലമെന്റിൽ ചർച്ച ചെയ്തില്ലെന്നു സർക്കാരിനോടു ചോദിച്ചു. 1986ലെ നയം പരിഷ്കരിക്കണമെന്ന് താൻ മുൻപ് ആവശ്യപ്പെട്ടതാണ്. വൈകിയാണെങ്കിലും മോദി സർക്കാർ അതിനു തയാറായതിൽ സന്തോഷമുണ്ട്. നയം ഫലപ്രദമായി നടപ്പാക്കുകയാണ് ഇനിയുള്ള വെല്ലുവിളി. നയത്തിലെ പോരായ്മകൾ പാർലമെന്റിലെ ക്രിയാത്മക ചർച്ചകളിലൂടെ പരിഹരിക്കാനാവുമെന്നാണു പ്രതീക്ഷ – തരൂർ പറഞ്ഞു.

English Summary: Parliament must discuss education policy says congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com