ADVERTISEMENT

മുംബൈ, ചെന്നൈ, ബെംഗളൂരു∙ മഹാരാഷ്ട്രയിൽ 322 കോവിഡ് മരണം കൂടി; ആകെ മരണം 103 പൊലീസുകാർ ഉൾപ്പെടെ 15,316. ഇന്നലെ 232 പൊലീസുകാർ ഉൾപ്പെടെ 9,601 പേർ കൂടി പോസിറ്റീവ്. 9,449 പൊലീസുകാർ പോസിറ്റീവ് ആയതിൽ 80ശതമാനവും സുഖം പ്രാപിച്ചു. കോവിഡ് നിയന്ത്രണത്തിലായ ധാരാവിയിൽ ഇന്നലെ 4 പുതിയ കേസുകൾ മാത്രം. 

തമിഴ്നാട്ടിൽ 99 പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 4,034. പുതുതായി പോസിറ്റീവ് ആയത് 5,879 പേർ. കോവിഡ് ചികിൽസയ്ക്കായി എല്ലാ ജില്ലകളിലും സിദ്ധ ആശുപത്രികൾ സ്ഥാപിക്കും. ചെന്നൈയിൽ സിദ്ധ ചികിൽസ ഫലപ്രദമാണെന്നു കണ്ടതിനെത്തുടർന്നാണിത്. 

ലോക്ഡൗണിൽ കച്ചവടം ഇല്ലാതായതോടെ ബെംഗളൂരുവിൽ അമ്പതിനായിരത്തിലേറെ ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇന്നലെ മരിച്ചത് 98 പേർ; ആകെ മരണം 2,412. പുതുതായി 5,172 പേർ കൂടി പോസിറ്റീവ്. കൃഷി മന്ത്രി ബി.സി.പാട്ടീലിനും ഭാര്യ വനജയ്ക്കും കോവിഡ്. കർണാടകയിൽ പോസിറ്റീവ് ആകുന്ന  മൂന്നാമത്തെ മന്ത്രിയും 21ാം ജനപ്രതിനിധിയുമാണ്. 

ആദ്യ കുഞ്ഞിനു ജന്മം നൽകിയതിനു പിന്നാലെ ആരോഗ്യനില വഷളായ ഇരുപത്തിയാറുകാരി വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്നു മരിച്ചു. കോവിഡ് വ്യാപനത്തോടെ പല ആശുപത്രികളും കിടക്കകളും വെന്റിലേറ്ററും ഒഴിവില്ല. 

English Summary: Covid Maharashtra update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com