ADVERTISEMENT

ഇറ്റാനഗർ ∙ ഇന്ത്യ– ചൈന അതിർത്തിയിൽ നിന്നു കാണാതായി ചൈനീസ് പിടിയിലായ 5 യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിനു കൈമാറി. 5 പേരെയും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 14 ദിവസം ക്വാറന്റീനിലാക്കി. ഇതിനുശേഷം കുടുംബങ്ങളിലേക്ക് അയയ്ക്കും.

അരുണാചൽപ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിൽ നിന്നുള്ള യുവാക്കളെ കഴിഞ്ഞ 4നാണു കാണാതായത്. 

കാട്ടിൽ വേട്ടയ്ക്കു പോയ ഇവരെ ചൈനീസ് സൈന്യം പിടികൂടിയതായി ഒപ്പമുണ്ടായിരുന്നവരാണ് അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com