ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഫലപ്രദമെന്നു കണ്ട 4 വാക്സീനുകൾ കൂടി മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടി.

അനുമതി ലഭിച്ചാൽ, മനുഷ്യരിലെ പരീക്ഷണഘട്ടത്തിലെത്തുന്ന വാക്സീനുകളുടെ എണ്ണം 7 ആകും. ലോകത്താകെ 35 വാക്സീനുകളാണു മനുഷ്യരിൽ പരീക്ഷണത്തിലുള്ളത്. 145 എണ്ണം പ്രീ ക്ലിനിക്കൽ ട്രയലിലും. 

വാക്സീൻ  എല്ലാവർക്കും ലഭിക്കാൻ 4 വർഷം

ന്യൂഡൽഹി  കോവിഡ് വാക്സീൻ വികസിപ്പിച്ചാലും എല്ലാവരിലുമെത്താൻ 4 വർഷമെങ്കിലും വേണ്ടി വരുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അദാർ പുനെവാല. കമ്പനികൾ ഉൽപാദന ശേഷി വർധിപ്പിക്കാതെ തുടർന്നാലുള്ള അവസ്ഥയാണിത്. 2 ഡോസ് വാക്സീൻ ഒരാൾക്കു വേണമെന്നിരിക്കെ ലോകജനസംഖ്യയുടെ ഇരട്ടിയാണ് ആവശ്യമായി വരിക. ഇപ്പോഴത്തെ സാഹചര്യങ്ങളുമായി മുന്നോട്ടുപോയാൽ വാക്സീൻ എല്ലാവർക്കും ലഭ്യമാകാൻ 4–5 വർഷമെടുക്കും– അദ്ദേഹം പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com