അരക്കോടി കവിഞ്ഞ് കോവിഡ് ബാധിതർ; കോവിഡ് വീണ്ടും വരാമെന്ന് ഐസിഎംആർ

coronavirus-mutation-covid-vaccine-virus
SHARE

ന്യൂഡൽഹി ∙ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കവിഞ്ഞു. 39 ലക്ഷത്തിലേറെ പേർ കോവിഡ് മുക്തരായപ്പോൾ 81,500 ലേറെ പേർ മരിച്ചു. തിങ്കളാഴ്ച മാത്രം 83,809 പേർക്കു സ്ഥിരീകരിച്ചു. 79,292 പേർ കോവിഡ് മുക്തരായി. മരണം 1054.

കോവിഡ് വീണ്ടും വരാം: ഐസിഎംആർ

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചവർക്കു പിന്നീ‌ടു വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന നിലപാടിൽ മാറ്റവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). അത്യപൂർവമായി മാത്രമേ ഇതു സംഭവിക്കാറുള്ളൂ.

എന്നാലിപ്പോൾ ചില കേസുകളിൽ കോവിഡ് വീണ്ടും വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവ ഗുരുതരമല്ല. ആശങ്കപ്പെടുത്തുന്ന സാഹചര്യമില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA