പാലു കൊടുത്ത കയ്യിൽ കൊത്തരുതെന്ന് ജയ ബച്ചൻ; തിരിച്ചടിച്ച് കങ്കണ

kangana-jaya-bachchan
SHARE

മുംബൈ, ന്യൂഡൽഹി ∙  രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന സിനിമാ മേഖലയെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്ന ജയ ബച്ചന്റെ രാജ്യസഭയിലെ ആരോപണത്തോട് രോഷത്തോടെ പ്രതികരിച്ച് നടി കങ്കണ റനൗട്ട്. 

പാലു കൊടുത്ത കയ്യിൽ  കൊത്തുന്ന വിധത്തിലാണ് പലരുടെയും പെരുമാറ്റമെന്ന് ആരോപിച്ച ജയയോട്, താങ്കളുടെ മകൻ അഭിഷേക് ബച്ചനും മകൾ ശ്വേതയ്ക്കുമാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതെങ്കിൽ ഇങ്ങനെയാണോ പ്രതികരിക്കുക എന്നായിരുന്നു കങ്കണയുടെ ചോദ്യം. 

തന്റെ ബംഗ്ലാവിന്റെ ഭാഗങ്ങൾ ഇടിച്ചുനിരത്തിയ മുംബൈ കോർപറേഷനിൽ നിന്ന് 2 കോടി രൂപ നഷ്ടപരിഹാരം തേടി കങ്കണ റനൗട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി പുതുക്കി.

അതേ സമയം, സുശാന്ത് കേസിൽ ബോളിവുഡ് സംവിധായകൻ ദിനേഷ് വിജനെ ഇഡി ചോദ്യം ചെയ്തു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA