കോവിഡ്: മധ്യപ്രദേശിൽ എംഎൽഎ മരിച്ചു

covid minister
SHARE

രാജ്ഗഡ്∙ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഗോവർധൻലാൽ ഡംഗി (62) അന്തരിച്ചു. ബിയോറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗോവർധൻലാലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

230 അംഗ നിയമസഭയിൽ ഇതോടെ 28 അംഗങ്ങളുടെ ഒഴിവുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയോട് കൂറുപുലർത്തിയിരുന്ന കോൺഗ്രസിലെ 25 അംഗങ്ങൾ നേരത്തെ രാജിവച്ചിരുന്നു. ബിജെപി 107, കോൺഗ്രസ് 88 എന്നിങ്ങനെയാണ് ഇപ്പോൾ കക്ഷിനില. 

പേമ ഖണ്ഡുവിന് കോവിഡ്

ഇറ്റാനഗർ∙ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ആർടി പിസിആർ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഔദ്യോഗിക ആവശ്യത്തിനായി എത്തിയ അദ്ദേഹം ഡൽഹിയിലാണു നിരീക്ഷണത്തിൽ കഴിയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA