ADVERTISEMENT

മുംബൈ,ചെന്നൈ, ബെംഗളൂരു∙ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച്  474 മരണം കൂടി. 23,365 പേർ കൂടി പോസിറ്റീവ് ആയതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതർ 11 ലക്ഷം കടന്നു. 

തമിഴ്നാട്ടിൽ 5,652 പോസിറ്റീവ്. മരണം 57. ചെന്നൈയിൽ രണ്ടാഴ്ചയായി പോസിറ്റീവ് ആയിരത്തിൽ താഴെ. കോയമ്പത്തൂരിൽ പോസിറ്റീവ് വീണ്ടും 500നു മുകളിൽ. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതി എംപി ബല്ലി ദുർഗ പ്രസാദ് റാവു (64) ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു. 1996-98ൽ ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു സർക്കാരിൽ മന്ത്രിയായിരുന്നു. ആന്ധ്ര വിഭജനത്തിനു ശേഷം വൈഎസ്ആർ കോൺഗ്രസിൽ ചേർന്ന ദുർഗ പ്രസാദ്, 2019ൽ തിരുപ്പതിയിൽ നിന്നു ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.നെല്ലൂർ ജില്ലയിലെ ഗുഡൂരിൽ നിന്നു നാലു വട്ടം എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

കർണാടകയിൽ 9725 പേർ കൂടി പോസിറ്റീവ്. മരണം 70. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ.ഗോപാലയ്യയ്ക്കും കോവിഡ്. 

പ്രതിദിന മരണത്തിലും റെക്കോർഡ് വർധന

ന്യൂഡൽഹി ∙ കോവിഡ് ബാധിതരുടെ എണ്ണം ചൊവ്വാഴ്ചയും 90,000 കവിഞ്ഞു. ഒറ്റദിവസം 90,123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1,290 പേർ മരിച്ചു. പ്രതിദിന മരണക്കണക്കിൽ ഇതു റെക്കോർഡ് ആണ്. 

durga
ബല്ലി പ്രസാദ് റാവു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 51 ലക്ഷം പിന്നിട്ടു. ഇതിൽ 40 ലക്ഷം പേർ കോവിഡ് മുക്തരായി. ആകെ മരണം 82,700 കവിഞ്ഞു. 

എസ്പിബിയുടെ വെന്റിലേറ്റർ ഉടൻ നീക്കിയേക്കും

ചെന്നൈ∙ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉള്ളതിനാൽ വെന്റിലേറ്റർ സഹായം വൈകാതെ നീക്കാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചതായി മകൻ എസ്.പി.ചരൺ. ഓഗസ്റ്റ് 5ന് ആണ് എംജിഎം ഹെ‍ൽത്‌കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കേന്ദ്രമന്ത്രി ഗഡ്കരിക്ക് കോവിഡ്

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കോവിഡ് പോസിറ്റീവ്. ക്ഷീണമനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com