വീണ്ടും വിമർശിച്ച് കങ്കണ; ജയ ബച്ചന്റെ വീടുകൾക്ക് സുരക്ഷ കൂട്ടി മഹാരാഷ്ട്ര

kangana-jaya-bachchan
SHARE

മുംബൈ ∙ ഹിന്ദി സിനിമാ മേഖലയെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പാർലമെന്റിൽ പ്രസംഗിച്ച സമാജ്‌വാദി പാർട്ടി എംപി ജയാ ബച്ചന്റെ വസതികൾക്ക് സുരക്ഷ വർധിപ്പിച്ചു. മുംബൈ ജുഹുവിൽ ബച്ചൻ കുടുംബത്തിന്റെ ജൽസ, ജനക്, പ്രതീക്ഷ എന്നീ ബംഗ്ലാവുകൾക്കാണ് സുരക്ഷ കൂട്ടിയത്. 

അതേസമയം, ജയയുടെ പ്രസംഗത്തെ വീണ്ടും വിമർശിച്ച് നടി കങ്കണ റനൗട്ട്. അന്നം നൽകിയ കയ്യിൽ തന്നെ തിരിച്ചുകടിക്കുകയാണ് ചിലർ എന്ന ജയയുടെ പരാമർശത്തിന്, ആരാണ് അന്നം നൽകിയതെന്നാണു മറുചോദ്യം. 

‘‘ഏത് ഭക്ഷണത്തെക്കുറിച്ചാണ് താങ്കൾ പറയുന്നത്? രണ്ട് മിനിറ്റുള്ള റോളിനെക്കുറിച്ചോ?. ഇത് ഞാൻ തന്നെയുണ്ടാക്കിയെടുത്ത ഭക്ഷണമാണ്’’ - കങ്കണ ട്വീറ്റ് ചെയ്തു. 

അതേസമയം,  ഷബാന ആസ്മിയടക്കമുള്ള അഭിനേതാക്കൾ ജയയെ അനുകൂലിച്ചും രംഗത്തെത്തി. നടിമാരായ സ്വര ഭാസ്കറും നടി ഉൗർമിള മതോണ്ഡ്കറും കങ്കണയുടെ പ്രസ്താവനകളെ അപലപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA