സുശാന്തിന്റെ മരണം: സൽമാനും കരൺ ജോഹറിനും നോട്ടിസ്

1200-karan-johar-salman-khan
കരൺ ജോഹർ . സൽമാൻ ഖാൻ
SHARE

മുംബൈ∙ നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ നടൻ സൽമാൻ ഖാൻ, സംവിധായകൻ കരൺ ജോഹർ എന്നിവർ ഉൾപ്പെടെ ബോളിവുഡിലെ 8 പ്രമുഖരോട്, അടുത്ത മാസം 7നു ഹാജരാകാൻ ആവശ്യപ്പെട്ടു ബിഹാർ മുസാഫർപുർ കോടതി നോട്ടിസ് അയച്ചു.

സംവിധായകരായ ആദിത്യ ചോപ്ര, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂർ, നിർമാതാക്കളായ സാജിദ് നാദിയാവാല, ഭൂഷൺ കുമാർ, ദിനേഷ് വിജൻ എന്നിവരാണ് മറ്റുള്ളവർ. ബോളിവുഡിലെ സ്വജന പക്ഷപാതവും പുറംനാട്ടുകാരോടുള്ള വിവേചനവുമാണ് സുശാന്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് അഭിഭാഷകൻ സുധീർ ഓജ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA