ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അതോടൊപ്പം സാമ്പത്തിക രംഗത്തു കൂടുതൽ കരുത്തോടെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് അതിരൂക്ഷമായി ബാധിച്ച 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരും അടങ്ങിയ വിഡിയോ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‌

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കു കൂടുതൽ തുക അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് 700ൽപരം ജില്ലകളുണ്ടെങ്കിലും 7 സംസ്ഥാനങ്ങളിലെ 60 ജില്ലകളിലുള്ള സ്ഥിതിയാണ് ആശങ്ക നൽകുന്നത്. കീഴ്ഘടകങ്ങളുമായി സമാനയോഗം വിളിച്ചു സ്ഥിതി മനസ്സിലാക്കണം. നല്ല മാതൃകകൾ മറ്റിടങ്ങളിലേക്കു പകർത്തുകയും വേണം. 

പരിശോധന, സമ്പർക്ക വഴികൾ കണ്ടെത്തൽ, പരിചരണം, നിരീക്ഷണം,എന്നിവയിൽ ശ്രദ്ധ നൽകണം. ഒന്നോ രണ്ടോ ദിവസത്തെ ലോക്ഡൗൺ നടപ്പാക്കുകയും അവ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുണ്ടോയെന്നു പരിശോധിക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.  മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, യുപി, തമിഴ്നാട്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുമായിട്ടായിരുന്നു കൂടിക്കാഴ്ച.

കോവിഡ് ബാധിതർ 56.8 ലക്ഷം 

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 56.8 ലക്ഷം കവിഞ്ഞു. ഇതിൽ 46.2 ലക്ഷം പേർ കോവിഡ് മുക്തരായപ്പോൾ 90,400 ലേറെ പേർ മരിച്ചു. ചൊവ്വാഴ്ച മാത്രം 83,347 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, മരണം 1,085. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com