ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി (65) കോവിഡ് ബാധിതനായി മരിച്ചു. എയിംസിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ 11നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. അന്നു കാര്യമായ രോഗലക്ഷങ്ങളുണ്ടായിരുന്നില്ല. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗവിവരം മന്ത്രി തന്നെയാണ് അന്നു ട്വീറ്റ് ചെയ്തത്. 

2004 മുതൽ തുടർച്ചയായി 4 തവണ കർണാടകയിലെ ബെളഗാവിൽ നിന്നു ലോക്സഭയിലെത്തി. വടക്കൻ കർണാടകയിൽ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവായിരുന്ന അംഗദി മേഖലയിൽ പാർട്ടിയെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ പാർലമെന്റ് അംഗമാണ് കോവിഡ് ബാധിച്ചു മരിക്കുന്നത്. കർണാടകയിൽ നിന്നു തന്നെയുള്ള രാജ്യസഭാംഗം അശോക് ഗസ്തിയാണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. 

 

English summary: Suresh Angadi dies of Covid 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com