ആംനെസ്റ്റി ഇന്ത്യയിലെ പ്രവർത്തനം നിർത്തി; കേന്ദ്ര സർക്കാരിന്റെ പ്രതികാരമെന്ന് സംഘടന

Amnesty International
SHARE

ന്യൂഡൽഹി ∙ രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ അന്യായമായി മരവിപ്പിച്ചതിനെത്തുടർന്നു പ്രവർത്തനം നിർത്തുകയാണെന്നും ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും സംഘടന അറിയിച്ചു. കേന്ദ്ര സർക്കാരിനെ വിമർശിച്ചു റിപ്പോർട്ടുകൾ നൽകിയതിന്റെ പേരിലാണ് ഈ വേട്ടയാടലുകളെന്നും വ്യക്തമാക്കി. 

ഡൽഹി കലാപവേളയിലും ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ശേഷവും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി ഈ റിപ്പോർട്ടുകളിൽ വിമർശിച്ചിരുന്നു. സർക്കാരിന്റെ പ്രവർത്തനം സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉൾപ്പെടെ ഉപയോഗിച്ചു പ്രതികാര നടപടി ആരംഭിച്ചത്. വ്യാജ ആരോപണങ്ങൾ മറയാക്കി മനുഷ്യാവകാശ സംഘടനകൾക്കു നേരെ കേന്ദ്ര സർക്കാർ നടത്തുന്ന വേട്ടയാടലിന്റെ ഒടുവിലത്തെ ഉദാഹരണമാണിത് – ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യ ഘടകം എക്സിക്യൂട്ടീവ് ‍ഡയറക്ടർ അവിനാഷ് കുമാർ കുറ്റപ്പെടുത്തി. 

അതേസമയം, അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ആംനെസ്റ്റിക്കെതിരെ ഇഡി അന്വേഷണം നടക്കുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA