ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ പഞ്ചാബിൽ നിന്ന് ട്രാക്ടർ സമരം നയിച്ച് ഇന്ന് ഹരിയാനയിലേക്കു കടക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു മുന്നിൽ ഉപാധികൾ വച്ച് സംസ്ഥാന സർക്കാർ. ഏതാനും പ്രവർത്തകരോടൊപ്പം എത്തുന്നതിൽ കുഴപ്പമില്ലെന്നും വൻ ജനാവലിയുമായി എത്താനാണു നീക്കമെങ്കിൽ അനുവദിക്കില്ലെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് വ്യക്തമാക്കി. പഞ്ചാബിലെ അധികാരം ഉപയോഗിച്ച് ഹരിയാനയിൽ പ്രശ്നങ്ങളുണ്ടാക്കാനാണു ശ്രമമെങ്കിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നു ഹരിയാനയിലൂടെ നീങ്ങുന്ന റാലി 8നു ഡൽഹിയിലെത്തും. ഹരിയാനയിലെ കുരുക്ഷേത്രയിലെ കർഷക സമ്മേളനത്തിൽ രാഹുൽ പ്രസംഗിക്കും.

കോവിഡ് കാലത്ത് കർഷകർ പ്രതിഷേധിക്കില്ലെന്നു കണക്കൂകൂട്ടിയാണ് കർഷക ബില്ലുകൾ സർക്കാർ തിരക്കിട്ടു പാസാക്കിയതെന്നു പഞ്ചാബിലെ രണ്ടാം ദിന റാലിക്കിടെ രാഹുൽ പറഞ്ഞു. പൊതുവിതരണ സംവിധാനം, താങ്ങുവില എന്നിവയിലെ പോരായ്മകൾ പരിഹരിക്കുന്നതിനു പകരം അന്യായമായ ബില്ലുകളിലൂടെ കർഷകരെ ഇല്ലായ്മ ചെയ്യാനാണു സർക്കാർ ശ്രമിക്കുന്നത്. അംബാനിയുടെയും അദാനിയുടെയും സർക്കാരാണിത് – രാഹുൽ കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com