കമൽ ഹാസൻ മുഖ്യമന്ത്രി സ്ഥാനാർഥി; രജനി-കമൽ സഖ്യം രാഷ്ട്രീയത്തിലും?

rajnikanth-kamal-haasan1
രജനീകാന്ത്, കമൽ ഹാസൻ
SHARE

ചെന്നൈ ∙ പാർട്ടി പ്രസിഡന്റ് കമൽ ഹാസനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി നിയമസഭാ തിരഞ്ഞെടുപ്പു നേരിടാൻ മക്കൾ നീതി മയ്യം. സഖ്യത്തെക്കുറിച്ചു തീരുമാനിക്കാൻ കമലിനെ ചുമതലപ്പെടുത്തിയ നിർവാഹക സമിതി, കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3.77% വോട്ടു നേടിയ കമലിന്റെ പാർട്ടി ചെന്നൈയും കോയമ്പത്തൂരുമുൾപ്പെടെ നഗര മേഖലയിൽ കരുത്തു കാട്ടിയിരുന്നു. 

രജനീകാന്ത് പാർട്ടി പ്രഖ്യാപിച്ചാൽ വെള്ളിത്തിരയിൽ വൻ ഹിറ്റായ രജനി-കമൽ സഖ്യം രാഷ്ട്രീയത്തിലുമുണ്ടാകുമോയെന്ന ചർച്ച ഏറെക്കാലമായുണ്ട്. ഇരുവരും ഇതുവരെ സഖ്യ സാധ്യത തള്ളിയിട്ടുമില്ല. താൻ മുഖ്യമന്ത്രിയാകാനില്ലെന്നും യോഗ്യനായ ആളെ ആ കസേരയിലിരുത്തുകയാണു ലക്ഷ്യമെന്നും രജനി പ്രഖ്യാപിച്ചിരുന്നു. 

അതിനിടെ, കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാണെന്നു മുൻ എംപി എച്ച്.വസന്തകുമാറിന്റെ മകൻ വിജയ് പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ 2 ലക്ഷത്തിലേറെ വോട്ടിനാണു വസന്ത്കുമാർ തോൽപിച്ചത്.

English Summary : Tamil Nadu state elections 2021: Kamal Haasan announced to be CM candidate from MNM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA