ADVERTISEMENT

മുംബൈ ∙ സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട നോട്ടിസിൽ ഹാജരാകാൻ, റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് മുംബൈ പൊലീസ് സമയം നീട്ടിനൽകി. 24 ആണു പുതിയ തീയതി. അർണബിന്റെ അഭ്യർഥനയെത്തുടർന്നാണ് ഇന്നലത്തെ നടപടി നീട്ടിയത്. 

സന്യാസിമാരുടെ കൊല, ലോക്ഡൗണിന്റെ ആദ്യനാളുകളിൽ റെയിൽവേ സ്റ്റേഷനിൽ അതിഥി തൊഴിലാളികൾ കൂട്ടം കൂടിയ സംഭവം എന്നിവ കലാപത്തിനു പ്രേരിപ്പിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തെന്നാണ് ആരോപണം. നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ ഇത്തരം രീതികൾ ആവർത്തിക്കില്ലെന്ന് പ്രമുഖരിൽ ഒരാളുടെ ഉറപ്പ് ആവശ്യപ്പെടുമെന്നുമാണു നോട്ടിസിൽ. 

അതിനിടെ, നടി കങ്കണ റനൗട്ടിന്റെ വീട് ഇടിച്ചുനിരത്തവെ കോവിഡ് ചട്ടം ലംഘിച്ച് ആളുകൾ കൂട്ടംകൂടാൻ കാരണമായെന്നും ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമുള്ള കേസിൽ റിപ്പബ്ലിക് റിപ്പോർട്ടർ പ്രദീപ് ഭണ്ഡാരിക്ക് അറസ്റ്റിൽ നിന്നു കോടതി സംരക്ഷണം. അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നു കോടതി നിർദേശിച്ചു. പ്രദീപ് ആൾക്കൂട്ടത്തെ സംഘടിപ്പിച്ചെന്നും മഹാരാഷ്ട്ര സർക്കാരിനും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചെന്നുമാണ് ആരോപണം.

English Summary: Arnab Goswami asked to be present in Republic TV case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com