ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് 2018–19 ൽ വൻകിട വ്യവസായികളിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചതു ബിജെപിക്ക്– 698.1 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനു കിട്ടിയതു 122.5 കോടി രൂപ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ടാറ്റാ ഗ്രൂപ്പിന്റെ പിന്തുണയുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റാണു പാർട്ടികൾക്കു സംഭാവന നൽകിയ കോർപറേറ്റുകളിൽ ഏറ്റവും കൂടുതൽ തുക (455.15 കോടി രൂപ) നൽകിയതെന്നും റിപ്പോർട്ടിൽ പറഞ്ഞു. ബിജെപി അധികാരത്തിൽ വന്ന 2014 നു മുൻപുള്ള സാമ്പത്തിക വർഷം തൊട്ട് ബിജെപിക്കുള്ള സംഭാവനകളിൽ വൻ വർധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

2012–19 ൽ കോർപറേറ്റുകൾ പാർട്ടികൾക്കു നൽകിയ സംഭാവനകളുടെ 82% ലഭിച്ചതു ബിജെപിക്കാണ്. ആകെ 2319.49 കോടി രൂപ ഇക്കാലത്ത് ബിജെപിക്കു ലഭിച്ചപ്പോൾ കോൺഗ്രസിന് 376 കോടിയും എൻസിപിക്ക് 69.81 കോടിയും തൃണമൂലിന് 45 കോടിയും സിപിഎമ്മിന് 7.5 കോടിയും ലഭിച്ചു. സിപിഐക്ക് 1.59 കോടി രൂപ ലഭിച്ചിട്ടുണ്ട്.

∙ വ്യവസായികളുടെ സംഭാവനകളിൽ 82 % ബിജെപിക്ക്

2018–19ൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച 5 പാർട്ടികൾ

ബിജെപി 742.15 കോടി, 698.1 കോടി

കോൺഗ്രസ് 148.58 കോടി, 122.5 കോടി

തൃണമൂൽ  44.26 കോടി, 42.99 കോടി

എൻസിപി 12.05 കോടി, 11.35 കോടി

സിപിഎം 3.03 കോടി, 1.19കോടി

English Summary: BJP gets more than 2300 crore between 2012 and 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com