ADVERTISEMENT

ന്യൂഡൽഹി ∙ കാരവൻ മാഗസിൻ റിപ്പോർട്ടർ അഹൻ പെൻകറെ ജോലിക്കിടെ പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അപലപിച്ചു. അതിക്രമത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താനും ഡൽഹി പൊലീസ് അധികൃതരോട് ഐഎൻഎസ് പ്രസിഡന്റ് എൽ. ആദിമൂലം ആവശ്യപ്പെട്ടു.

വടക്കൻ ഡൽഹിയിൽ പതിനാലുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് മോഡൽ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണു സംഭവം. 

മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞു തിരിച്ചറിയൽ കാർഡ് കാട്ടിയെങ്കിലും പൊലീസ് മർദിക്കുകയും ഫോൺ ബലമായി പിടിച്ചുവാങ്ങി പ്രതിഷേധത്തിന്റെ വിഡിയോ മായ്ച്ചുകളയുകയും ചെയ്തെന്നു പെൻകറുടെ പരാതിയിൽ പറയുന്നു.

Content Highlights: INS criticise media persons attacks

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com